Bhaiminaishadham
by
മഹാഭാരതത്തിലെ നളോപാഖ്യാനത്തെ ഉപജീവിച്ച് ഉണ്ണായിവാരിയർ രചിച്ച നളചരിതം ആട്ടക്കഥയിലെ കഥാപാത്രചിത്രീകരണത്തിൽ ഇതിഹാസത്തിൽ നിന്നു വ്യത്യസ്തമാണു നളചരിതമെന്നും അത് ഉണ്ണായിവാരിയർ ബോധപൂർവം ചെയ്തതാണെന്നുമുള്ള വാദമാണ് ശ്രീ. വി.വി. രാജാ ഈ ഗ്രന്ഥത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്. രംഗപ്രസാധനത്തിനാവശ്യമായ ചില ചില്ലറ മാറ്റങ്ങളല്ലാതെ മറ്റൊന്നും മൂലകഥയിൽനിന്ന് ഉണ്ണായിവാരിയർ വരുത്തിയിട്ടില്ലെന്ന, നളചരിതത്തിന്റെ ആദ്യപഠിതാവായ എ.ആർ. രാജരാജവർമയുടെ അഭിപ്രായം അനുവർത്തിക്കുകയാണ് പ്രായേണ നളചരിതപഠിതാക്കളെല്ലാവരും ചെയ്യാറ്. എന്നാൽ നളചരിതനായിക നിശ്ചയദാർഢ്യവും അഭിമാനബോധവും ഔചിത്യബോധവുമുള്ളവളും ആയിരിക്കെ ആത്മവിശ്വാസമില്ലാത്തനും അപകർഷതാബോധമുള്ളവനുമാണു നളചരിതനായകൻ എന്ന് ധാരാളം ഉദാഹരണങ്ങളോടെ ശ്രീ. രാജാ വാദിക്കുന്നു. അത് സ്ഥാപിക്കുന്നതിനായി നിരത്തുന്ന വാദങ്ങളെല്ലാം സപ്രമാണമാണ് എന്നതാണു ശ്രദ്ധിക്കേണ്ട സംഗതി. വിഷയപരിധി കൃത്യമായി നിർണയിച്ചുകൊണ്ടുള്ള ഈ സമീപനം ഈ പഠനകൃതിയെ ചെറുതെങ്കിലും ഒരു മികച്ച ഗവേഷണഗ്രന്ഥമാക്കുന്നു. നളചരിതത്തിലെ ദമയന്തീസൃഷ്ടിയെ അടിസ്ഥാനപ്പെടുത്തി, നളചരിതം മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷരചനയാണെന്നും രാജാ അഭിപ്രായപ്പെടുന്നു. തീരെച്ചെറുതല്ലാത്ത നളചരിതപഠനമേഖലയിൽ ശ്രദ്ധേയമായ ഒരു സ്ഥാനം അർഹിക്കുന്നു
| ISBN | 9789376004126 |
|---|---|
| Format | Paperback |
| Pages | 94 |
| Publisher | Genius Publishers |