Rathri Veyil
by
രാത്രി - മൗനത്തിന്റെ സംഗീതം, ചിന്തകളുടെ തീരം, സ്വപ്നങ്ങളുടെ ഭവനം. "രാത്രിവെയിൽ" വെറുമൊരു പുസ്തകമല്ല; ഒരു യാത്രയാണ്, ഇരുളിന്റെ ഉള്ളിലൂടെ വെളിച്ചം തേടുന്നു. ഈ പേജുകളെ തഴുകുന്നത് മൗനത്തിന്റെ നാദമോ, ഓർമ്മകളുടെ സുഗന്ധമോ, ആത്മാവിന്റെ നിഴലിൽ തെളിയുന്ന ഒരു ചെറു വെയിലിന്റെ പ്രതിഫലനമോ ആകാം. "രാത്രിവെയിൽ" ഇരുളും വെളിച്ചവും ചേർന്ന ഹൃദയത്തിന്റെ രഹസ്യഭാഷയാണ്. ജീവിതത്തിന്റെ തീരത്ത് ഒഴുകിയെത്തുന്ന ചെറുകുളങ്ങളും ഒരു നിമിഷത്തിന്റെ മൗനത്തിൽ മുളച്ച വാക്കുകളും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പൊട്ടിയൊഴുകുന്ന ശബ്ദരഹിത സംഗീതവും ഒരു പകലിന്റെ മങ്ങിയ വെളിച്ചത്തിൽ മറഞ്ഞ ഓർമ്മകളും ഒരു രാത്രിയുടെ മിഴിയിലൊളിച്ച സ്വപ്നങ്ങളും ഒരു പുഞ്ചിരിയുടെ അരികിൽ നിൽക്കുന്ന വേദനകളും ചേർന്നുരുക്കിയ ചാരുലിപിയാണ് ഈ പുസ്തകം. ഓരോ വരിയിലും ഓരോ ശ്വാസം; ഓരോ മൗനത്തിലും ഒരു പ്രാർത്ഥന... അന്ധകാരത്തിനുള്ളിൽ തെളിയുന്ന വാക്കുകളുടെ വെളിച്ചം കൈയ്യിലും ഹൃദയത്തിലും സൂക്ഷിക്കാൻ നിങ്ങളെ ഏൽപ്പിക്കുന്നു.
| ISBN | 9789348459565 |
|---|---|
| Format | Paperback |
| Pages | 101 |
| Publisher | Genius Publishers |